Get Appointment

 

 

പാലപ്പുറം ദേശം

ചിനക്കത്തൂര്‍ പുരം-2024

പാലപ്പുറം ദേശം

ചിനക്കത്തൂര്‍ പുരം-2024

ചിനക്കത്തൂര്‍ പുരം-2024

ചിനക്കത്തൂരിലെ കോല പെരുമകള്‍

ഇരുപന്തിയിലായി അണിനിരക്കുന്ന പതിനാറു കുതിരക്കോലങ്ങള്‍. അയ്യയ്യോ വിളികളെപ്പോലെ ചരിത്ര ഗന്ധം പേറുന്ന ഈ കുതിരക്കോലങ്ങളില്‍ നിന്നാണു ചിനക്കത്തൂരില്‍ പൂരം പിറന്നത്‌. അഞ്ചു നൂറ്റാണ്ടു മുന്‍പു സാമൂതിരി രാജാവ്‌ ചിനക്കത്തൂരിലെ ദേവിക്കു പതിനാറു കുതിരക്കോലങ്ങളെ വഴിപാടായി സമര്‍പ്പിച്ചതിനു ശേഷമാണു ചിനക്കത്തൂരിലെ കുമ്മാട്ടിക്കു ““പൂര""മെന്ന പേരു വീണതെന്ന്‌ ഐതിഹ്യം ചൂണ്ടികാണിക്കുന്നു.

കുംഭച്ചുടിന്റെ ഉച്ചനേരത്ത്‌ ദേവിയുടെ തിരുമുറ്റത്തു പതഞ്ഞു പൊന്തുന്ന ആവേശത്തിന്റെ രണ്ടഭേരിയുമായി ആടിത്തിമിര്‍ക്കുന്ന കുതിരക്കളി വെറുമൊരു കളിയല്ല. ചിട്ടകളും ചട്ടങ്ങളും ഇതിനുണ്ട്‌. നാലുനൂറ്റാണ്ടു മുന്‍പുവരെ കേരളക്കര സാക്ഷ്യം വഹിച്ചിരുന്ന യുദ്ധക്കളിയുടെ പുനരാവിഷ്ക്കാരമാണ്‌ ഓരോ “മാഘ'മകത്തിനും ചിനക്കത്തൂരിലരങ്ങേറുന്നത്‌.

രൂപത്തില്‍ സദൃശ്ൃയരായ പതിനാറുക്കുതിരക്കോലങ്ങളില്‍ രണ്ടു നാടുവാഴികളുണ്ട്‌. ഒരു കെട്ടിലമ്മയും മൂന്നു പടത്തലവന്‍മ്മാരും ഒരു ജ്യോത്സ്യനും ഒരു സഹായിയും ബാക്കിയാവുന്ന എട്ടു കുതിരകള്‍ പടയാളികളാണ്‌.

ആനപ്പുരം

കേരളത്തിന്റെ നെല്ലറയായ പാലക്കാടൻ ഗ്രാമങ്ങളിൽ ഉത്സവച്ഛായ പകരുന്ന കുംഭമാസത്തിൽ ക്ഷേത്ര ങ്ങളിൽ നിന്ന് കേൾക്കുന്ന തുടികൊട്ടും കേളികൊട്ടും മകരത്തിലെ മരം കോച്ചുന്ന തണുപ്പിൽ നിന്നുമുള്ള വിമോചനമെന്നവണ്ണം ആവേശത്തിൻ്റെ അലകടൽ സൃഷ്‌ടിക്കുന്നു. 1066 ലാണ് ചിനക്കത്തൂരിൽ ആന പൂരം ആരംഭിച്ചത്. ആനപ്പൂരത്തിന് തുടക്കം കുറിച്ചത് പാലത്തോൾ മനയായിരുന്നു. പാലപ്പുറം ദേശം ആനപ്പൂരം ആദ്യ കാലങ്ങളിൽ എറനൂർ മനയിൽ നിന്നായിരുന്നു ഏറെ കാലം പുറപ്പെട്ടിരുന്നത്. പിന്നീട് ദേശ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലപ്പുറം വിഷ്ണു ക്ഷേത്രത്തിൽ നിന്നായി മാറി. അനുക്രമമായി ചിന ക്കത്തൂർ തട്ടകനിവാസികളുടെ ഉത്സാഹത്തിമർപ്പിൻ്റെയും അക്ഷീണപ്രവർത്തനത്തിൻ്റെയും ഫലമായി ആന പ്പൂരം പ്രശസ്ത‌ിയാർജ്ജിച്ചുവന്നു. ഏഴുദേശങ്ങളും ഒരുമിച്ച് നിന്ന് ഗജവീരന്മാരെ അണിനിരത്തിയതോടു കൂടി പൂരം കേരളത്തിലെ പൂരങ്ങളിൽ കേൾവികേട്ടതായി മാറി.

കുതിരകള്‍ കളിക്കുന്ന വിധം

പടിഞ്ഞാറെ പന്തിയിലെ പണ്ടാരക്കുതിരയാണ്‌ ചിനക്കത്തൂരിലെ ഒന്നാം സ്ഥാനിയന്‍ ഭഗവതിയുടെ അനുവാദം വെളിച്ചപ്പാടിലൂടെ ലഭിക്കുന്നതോടെ മുരശിന്റെ അകമ്പടിയോടെ 'നാടുവാഴിക്കുതിര' ആദ്യം മേലെക്കാവിലും, പിന്നെ താഴെക്കാവിലും പ്രണാമമര്‍പ്പിച്ചു പടനിലത്തിലെ ഇരിപ്പിടത്തിലാസനസ്ഥനായാല്‍, മുരശിന്റെ അകമ്പടിയുമായി കിഴക്കുഭാഗത്തെ പണ്ടാരക്കുതിര കളം വണങ്ങി തിരികെ ചെല്ലും. പിന്നെ സൈന്യാധിപരായി സങ്കല്പ്പിക്കപ്പെടുന്ന വരിഞ്ചമാഞ്ചേരിയും, നെല്ലിക്കുര്‍ശിയും കളമിറങ്ങും. ഇരുവരും തൊഴുതു മടങ്ങലാണ്‌ പതിവ്‌. തുടര്‍ന്ന്‌ കിഴക്കന്‍ ചേരിയിലെ സൈന്യാധിപന്‍ കളമിറങ്ങി തൊഴുന്നതോടെ കുതിരകള്‍ ഓരൊന്നായി കളിക്കാന്‍ തുടങ്ങും.

വഴയ നാളിലെ യുദ്ധക്കളിയെപ്പോലെ ചിനക്കത്തൂരിലും യുദ്ധമവസാനിക്കുന്നത്‌ ജ്യോത്ധൃയനാണ്‌. കിഴക്കേപ്പന്തിയിലെ തെക്കേയറ്റത്ത്‌ നില്ക്കുന്ന മംഗലത്ത്മനക്കുതിരയാണു ചിനക്കത്തൂരിലെ പണിക്കര്‍. മറ്റെല്ലാക്കുതിരകളും പടാമതിയാക്കി നിലക്കൊള്ളുംബ്ലോള്‍ മംഗലത്ത്മനക്കുതിര പടനിലത്തിലൂടെ മൌനത്തിന്റെ ഭാഷയില്‍ പടമതിയോ പടമതിയോ എന്ന തീരുമാനത്തില്‍ എല്ലാ കുതിരകളും നിശ്‌ ചലരായി നില്ക്കുന്നതോടെ കുതിരകളിക്കു വിരാമമായി.

കുതിരകള്‍

പടിഞ്ഞാറെ പന്തി

കൊച്ചിരാജാവ്‌, പുതുകോവിലകം എന്നീ കുതിരകള്‍ കമ്മാട്ടി ദിനത്തില്‍ തന്നെ ക്ഷേത്രമുറ്റത്തെത്തും.

Video

കുതിരകള്‍

കിഴക്കേ പന്തി

ഇതില്‍ ആദ്യത്തെ നാലു കുതിരകള്‍ വടക്കു മംഗലം ദേശത്ത്‌ നിന്നും ബാക്കി തെക്കുമംഗലം കുഞ്ചന്‍ സ്മാരക വായന ശാലമുറ്റത്തു നിന്നുമാണ്‌ പുറപ്പെടുക.

02

മന്ത്രേടത്ത്‌

സേനാധിപന്‍

03

ഏറാള്‍പ്പാട്‌

യുവ രാജാവ്‌

05

പഴയിടത്തുമന

പടയാളി

08

മംഗലത്ത്മന

ജ്യോത്ധ്യന്‍

തേര്‌

കെട്ടുകാഴ്ചകള്‍ ബുദ്ധസംസ്കൃതിയുടെ ബാക്കിയിരിപ്പാണെന്നു ചരിത്രകാരന്മാര്‍ പാഴ്വാക്കുപാടാറുണ്ട്‌. പഴമയുടെ രഥമുരളുന്ന വിളര്‍ന്നൂവെന്ന പാലക്കാടന്‍ പെരുമക്കു നിദാനമായ കല്ലാത്തി രഥം പോലെ ചിനക്കത്തൂരിലെ തേരും തമിഴകത്തിന്റെ സംഭാവനയാണ്‌.കേരളം ചേരളമായിരുന്ന കാലത്ത്‌, മലയാള ഭാഷ വാമൊഴിയായി വികസിക്കുന്നതിനു മുമ്പു തന്നെ തേരിന്റെ കെട്ടും മട്ടും സൌന്ദര്യവും കണ്ട്‌ ആനന്ദിക്കാന്‍ തുടങ്ങിയവരാണ്‌ വള്ളുവനാടന്‍ ഭഗവതിമാര്‍.

സകല സമുദായങ്ങ്ളേയും ഉത്സവത്തില്‍ ഭാഗഭഗക്കാക്കിയ ചിനക്കത്തൂര്‍ തനിമ പാലപ്പുറത്തെ മുതലിയാര്‍ സമുദായത്തിന്‌ നല്‍കിയ ചുമതലയാണ്‌ “തേര്‌. പാലപ്പുറം മുതലിയാര്‍ ഗ്രാമത്തില്‍ നിന്നും ഉച്ചക്കു രണ്ട്‌ മണിക്ക്‌ തേരിന്റെ യാത്ര തുടങ്ങും.

Hotel

തട്ടില്‍മേല്‍കുത്ത്‌

തെന്മല താഴ്വാരം പാടിയ കണ്യ്യാര്‍ പാട്ടില്‍ തിളങ്ങി വിളങ്ങുന്ന പാലക്കാടന്‍ തനിമ. പാലക്കാടന്‍ ഗ്രാമീണ സജല്ലം ഉയിര്‍ കൊടുത്ത കലാരൂപങ്ങളിലൊന്നാണ്‌ തട്ടിന്മേല്ക്കൂത്ത്‌. പാവനാടകത്തിന്റെ പരുത്തിപ്പുള്ളി ദേശമാണു തട്ടിന്യേല്ക്കൂത്തിന്റേയും പിറവിടം. വേഷത്തില്‍, രൂപത്തില്‍ കഥകളിയെ ഒര്‍മിപ്പിക്കുന്നു തട്ടില്‍മേല്‍ക്കുത്ത്‌. തട്ടില്‍മേല്‍കൂത്തുരന്റെ വേഷം കഥകളിക്കാരന്‍ പകര്‍ത്തിയിരിക്കനാണു സാധ്യത. കഥകളിയുടെ ഉത്പത്തിക്കു മുമ്പു തന്നെ തട്ടിന്മേല്ക്കൂത്ത്‌ പാലക്കടന്‍ ദേവതകള്‍ക്ക്‌ ഉത്സവവിരുന്നൊരുക്കി തുടങ്ങിയിരുന്നു.

തെന്മല താഴ്വാരം പാടിയ കണ്യാര്‍ പാട്ടില്‍ തിളങ്ങി വിളങ്ങുന്നു പാലക്കാടന്‍ തനിമ. പാലക്കാടന്‍ ഗ്രാമീണ സങ്കല്പം ഉയിര്‍ കൊടുത്ത കലാരൂപങ്ങളിലൊന്നാണു തട്ടിന്മേല്ക്കൂത്ത്‌. പാവനാടകത്തിന്റെ പരുത്തിപ്പുള്ളി ദേശമാണു തട്ടിന്മേല്ക്കൂത്തിന്റേയും പിറവിടം. വേഷത്തില്‍, രൂപത്തില്‍ കഥകളിയെ ഒര്‍മിപ്പിക്കുന്നു തട്ടിന്മേല്ക്കൂത്ത്‌. തട്ടിന്മേല്ക്കുത്തുക്കാരന്റെ വേഷം കഥകളിക്കാരന്‍ പകര്‍ത്തിയിരിക്കനാണു സാധ്യത. കഥകളിയുടെ ഉത്പത്തിക്കു മുമ്പു തന്നെ തട്ടിന്മേല്ക്കൂത്ത്‌ പാലക്കടന്‍ ദേവതകള്‍ക്ക്‌ ഉത്സവവിരുന്നൊരുക്കി തുടങ്ങിയിരുന്നു.

നാലാള്‍ ചുമക്കുന്ന നാലു തട്ടുകളാണ്‌ ചിനക്കത്തൂരില്‍. നാലു കളിക്കാരും, രണ്ടു ചെണ്ടക്കാരും, രണ്ടു താളക്കാരും തട്ടിലുണ്ടാവും. തേരിനൊപ്പമാണ്‌ കാവു കയറുക. തേരിന്റെ ഇരുപുറവും ഈരണ്ടു തട്ടുകളായി കളി അരങ്ങേറുമ്പോള്‍ തട്ടിന്മേല്‍ കൂത്ത്‌ പ്രഡ്മി കൈവരിക്കുന്നു. ആപ്പേപ്പുറം, ഞാറപ്പടം, ഇരുപ്പത്തൊടി, പ്ലാച്ചിക്കാട്‌ എന്നീ കുടുംബക്കാരാണു കാലങ്ങളായി ചിനക്കത്തൂര്‍ തട്ടിന്മേല്‍ കൂത്ത്‌ അവതരിപ്പിക്കുന്നത്‌.